Sunday, September 28, 2008

ഗണപതിക്കൈ

ഇഷ്ടജനപ്രിയ ഭൂതഗണാധിപ-ശരണം -

തവ ചരണം ശരണം!

വിഘ്നശതങ്ങളകറ്റും ഗണപതി- കനിയണ-

മിവനിൽ കൃപയാവോളം!

മൂഷിക വീരനെ വാഹനമാക്കിയ-പർവ്വത-

രൂപം ഒറ്റക്കൊമ്പും!


നീ തുണയാവുക നെറ്റിൽ- പിന്നെ-

വിഘ്നമകറ്റുക ബ്ലോഗിൽ ബ്ലോഗാൻ!

ബ്ലോഗിൽ കന്നിക്കാരനിവൻ-ഇവ-

നുള്ളിൽ സരസ്വതി വിളയാടേണം!

ഇവനുടെ ക്രിയകൾ വിക്രിയയെങ്കിൽ

അഡ്വാൻസായി ക്ഷമ ചോദിപ്പൂ!

കീബോർഡും മോണിട്ടർ മൗസും-

നിൻ തിരുമുന്നിൽ സമർപ്പിക്കുന്നേൻ!!

ബൂലോകത്തിൽ പൂഴിത്തരിയാണി-വനെ-

ന്നുള്ളിൽ സദാ തെളിയേണം!

ഭാവത്തിലഹം തടയാനായി- ട്ടാന്തര -

നേത്രമുണർത്തീടേണം!

നിൻ തിരുവുടൽ കണി കാണാനെന്നും-

അകമേഭക്തി നിറഞ്ഞൊഴുകേണം!



പഞ്ചമവേദമതോലയിലാക്കാൻ-വ്യാസനു-

തുണയായ്‌ വന്നവനല്ലേ!

സുദർശന ചക്രമെടുത്തു വിഴുങ്ങി-വിശപ്പു-

ശമിപ്പിച്ചവനും നീയേ!

ഒറ്റക്കൊമ്പാൽ തട്ടിക്കളയണ-മേതൊരു-

വിഘ്നവുമിളവരുതരുതേ!

14 comments:

ചുള്ളിക്കാലെ ബാബു said...

ബൂലോഗാഗതാ ശ്രുതസോമാ സ്വാഗതം,നിന്‍-
“ഗണപതിക്കൈ”യിലൊരു തേങ്ങ ഞാനുടച്ചിടുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

ചില്ലക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ലല്ലോ...
ശെരിയാക്കാമോ...?

എഴുത്ത് തുടരുക.........
ആശംസകള്‍....

മാഹിഷ്മതി said...

വിഘ്നേശ്വര സ്തുതിയും തേങ്ങയടിയും കഴിഞ്ഞു എങ്കില്‍ പോസ്റ്റ് അങ്ങട് തുടങ്ങ്വാऽऽऽऽऽऽऽ/

കുറ്റ്യാടിക്കാരന്‍|Suhair said...

ആമീന്‍...
എന്നാ തൊടങ്ങിക്കോളീ...

Kaithamullu said...

ഒറ്റക്കൊമ്പാ തട്ടിക്കളയണ....മെന്ന് വായിച്ചപ്പോ ഞെട്ടി!
(പിന്നെ മനസ്സിലായി.....അച്ചര പിശാച്......)
-ആശംസകള്‍!

Appu Adyakshari said...

ഹന്‍ല്ലലത്ത് പറയുന്ന ചില്ല് പ്രശ്നം ഇവിടെ ഇല്ലല്ലോ? ഞാന്‍ ഭംഗിയായിട്ടാണ് കാണുന്നത്. ഹന്‍ല്ലലത്തിന്റെ കമ്പ്യൂട്ടറില്‍ യൂണിക്കോഡ് മലയാളം ഫോണ്ടായി അഞ്ജലി ഓള്‍ഡ് ലിപിതന്നെയയണോ സെറ്റ് ചെയ്തിരിക്കുന്നത്?

ശ്രുതസോമ said...

ചുള്ളിക്കാലെ ബാബു,ഹൻല്ലലത്ത്, മാഹിഷ്മതി
കുറ്റ്യാടിക്കാരൻ,കൈതമുള്ള് നന്ദി.ചില്ല് കാണുന്നില്ലെന്നതും,അക്ഷരപ്പിശാചുണ്ടെന്നുമുള്ള അഭിപ്രായങ്ങൾ എന്നെ വെട്ടിലാക്കി.
കമന്റുകൾക്ക് നന്ദി രേഖപ്പെടുത്തുന്നത് ഈ സംശയം തീർത്തിട്ടാകാമെന്നു കരുതി.
അങ്ങനെയാണ് അപ്പുവിനോട് ചോദിച്ച് മനസ്സിലാക്കിയത്.
വളരെ നന്ദി അപ്പു.

കാപ്പിലാന്‍ said...

good

ennal angu thudangikkoloo:)

BS Madai said...

ഗണപതിക്ക് എന്റെ വക ഒരു തേങ... ശ്രുതസോമക്ക് എല്ലാ ആശംസകളും...തുടരുക.

പിരിക്കുട്ടി said...

kollamallo..
srutha..
waiting for the posts

പിരിക്കുട്ടി said...

kollamallo..
srutha..
waiting for the posts

കാപ്പിലാന്‍ said...

kollaam :)

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം, മാഷേ. തുടക്കം നന്നായി.

ശ്രുതസോമ said...

കാപ്പിലാൻ,ബി എസ് മാടായ്,പിരിക്കുട്ടി,ശ്രീ,......
എല്ലാവർക്കും നന്ദി