Wednesday, September 17, 2025

ഒന്നിച്ചതിന്റെ ഇരുപതാം വർഷത്തിൽ ഒരു പ്രണയലേഖനം

ഒന്നിച്ചതിന്റെ ഇരുപതാം വർഷത്തിൽ ഒരു പ്രണയലേഖനം


 ഇ(ഒ)ന്ന് തിരിഞ്ഞുനോക്കുമ്പോൾ......

 ഒന്നിച്ചു ജീവിക്കാമെന്ന് അന്നൊരു നാൾ നാമെടുത്ത തീരുമാനം എത്ര അർത്ഥവത്തായിരുന്നെന്ന് ഇന്നും ഞാൻ അറിയുന്നു

 എന്റെ ചേതനയുടെ കടലാഴങ്ങളിൽ പൂർവ്വജന്മങ്ങളിലെങ്ങോ മായാമഷിയാൽ എഴുതിവെച്ച നിന്റെ പരിചിത ചിത്രമുണ്ടാവണം

പകരം വെക്കാനില്ലാതെ നീ എന്റെ അത്ഭുതങ്ങളുടെ മഹാപർവ്വതമാകുന്നു.
 ഇനിയുമെത്രയോ അറിയാനുള്ള വിസ്മയങ്ങളുടെ വലിയ മല.

 അനായാസേന നീ ചെയ്യുന്ന പലതും സത്യത്തിൽ അതികഠിനമാണെനിക്ക്. ക്ലേശകരമായി ഞാനത് പഠിക്കാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നു.

 പല പ്രശ്നസന്ദർഭങ്ങളിലും നിന്റെ സമീകരണങ്ങളുടെ ലാളിത്യത്തിൽ അമ്പരക്കുന്ന ഞാൻ അത് അനുകരിക്കാൻ വെമ്പുന്നു.

 നീ എന്ന സ്ത്രീയിൽ അമ്മയെയും മകളെയും സഹോദരിയെയും കാമുകിയെയും സുഹൃത്തിനെയും ഭാര്യയെയും ഒരുപോലെ കണ്ടു ഞാൻ സ്തബ്ധനാകുന്നു.
 ആ മധുരനിർവൃതി അനുഭവിച്ചറിയുന്നു. 

അടുക്കുമ്പോൾ അകലാതെ നീ അകലുമ്പോൾ ചേർത്തുനിർത്തി എന്നെ പകുത്തെടുക്കുന്നു.

 സ്വതേ അലസതയുടെ കട്ടിക്കമ്പളം പുതച്ച എനിക്ക് നിന്റെ കഠിനാധ്വാനം ശാസനയുടെ മൂർച്ചയാണ്.

നന്ദി.
 പകർനാട്ടങ്ങളിലൂടെ എന്നിൽ നിറയ്ക്കുന്ന അറിവനുഭൂതികൾക്ക്,
 എന്റേതല്ലാത്ത എന്റെ പ്രിയപ്പെട്ടവരെ ചേർത്തണയ്ക്കുന്നതിന്,
 എത്രയോ രുചിക്കൂട്ടുകളാലെ രസമുകുളങ്ങൾക്കേകുന്ന സമൃദ്ധ വിഭവങ്ങൾക്ക്,

നിന്റെ നന്മകൾക്ക് പകരം വെക്കാൻ എന്റെ സ്നേഹത്തിനാകുമോ എന്ന തീർച്ചയില്ല.

നമ്മുടെ മാത്രമായ ഈ വാർഷിക ദിനത്തിൽ 
ഏറെ സന്തോഷത്തോടെ,
ഒരുപാട് സ്നേഹത്തോടെ,
 ആയിരം
ആശംസകൾ

Sunday, June 29, 2025

Railway refunds


ട്രെയിന്‍ വൈകി ഓടുക, എസി കോച്ചുകളില്‍ എസി പ്രവര്‍ത്തിക്കാതിരിക്കുക. ട്രെയിന്‍ വേറൊരു റൂട്ടിലൂടെ ഗതി മാറി ഓടുക ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളില്‍ ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആര്‍) ഫയല്‍ ചെയ്യാനും റീഫണ്ട് ലഭിക്കാനും നിങ്ങള്‍ക്ക് ഓപ്ഷനുണ്ട്. എങ്ങനെയാണ് റീഫണ്ടിന് അപേക്ഷിക്കേണ്ടതെന്ന് അറിയാം.

ടിഡിആര്‍ ഫയല്‍ ചെയ്യേണ്ട വിധം
ഇതിനായി ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഫയല്‍ ടിഡിആര്‍ തിരഞ്ഞെടുക്കുക.
ടിഡിആര്‍ ഫയല്‍ ചെയ്യേണ്ട പിഎന്‍ആര്‍ തിരഞ്ഞെടുക്കുക
എന്തുകൊണ്ടാണ് ടിഡിആര്‍ ഫയല്‍ ചെയ്യുന്നത് എന്നതിനുള്ള കാരണം തിരഞ്ഞെടുക്കുക
യാത്രക്കാരുടെ പട്ടികയില്‍ നിന്നും യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുത്ത് ടിഡിആര്‍ ഫയല്‍ ചെയ്യാം
ശേഷം കണ്‍ഫര്‍മേഷന്‍ കൊടുക്കാം. അപ്പോള്‍ നിങ്ങള്‍ ടിഡിആര്‍ ഫയല്‍ ചെയ്തതായി സന്ദേശം ലഭിക്കും.
റീഫണ്ടിന് സമയപരിധിയുണ്ട്. അതിനുളളില്‍ വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അതായത് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് എത്തിയതെന്നിരിക്കട്ടെ. യാത്രക്കാരന്‍ ആ ട്രെയിനില്‍ കയറിയിട്ടില്ല എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട സമയം വരെ ടിഡിആര്‍ സമര്‍പ്പിക്കാവുന്നതാണ്.

ഇനി എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തിന് 20 മണിക്കൂറിനുളളില്‍ ടിഡിആര്‍ ഫയല്‍ ചെയ്യാം
ട്രെയിന്‍ വഴിതിരിച്ചു വിട്ടു അല്ലെങ്കില്‍ ലക്ഷ്യസ്ഥാനത്തുകൂടി കടന്നുപോയില്ല എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന ഷെഡ്യൂള്‍ മുതല്‍ 72 മണിക്കൂര്‍ വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം.
ലോവര്‍ ക്ലാസില്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് അങ്ങനെ യാത്ര ചെയ്യാനായില്ലെങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്‌റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂര്‍ മുന്‍പ് ടിഡിആര്‍ ഫയല്‍ ചെയ്യാം.
കണക്ടിങ് യാത്രാ ടിക്കറ്റുകള്‍ക്ക് റീഫണ്ട് ബാധകമല്ല.